1

തൃശൂർ: ജ്വലിക്കുന്ന ഓർമ്മകളായി ഇനി പ്രദീപിന്റെ യൂണിഫോമും ഭൗതിക ശരീരത്തിൽ പുതപ്പിച്ച ദേശീയ പതാകയും. കോനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച പ്രദീപിന്റെ വ്യോമസേനയിലെ യൂണിഫോമും രാഷ്ട്രത്തിന്റെ ആദരസൂചകമായി പുതിപ്പിച്ച ത്രിവർണ പതാകയും അദ്ദേഹത്തിന്റെ ഓർമ്മകളുമായി പൊന്നൂക്കരയിലെ അറയ്ക്കൽ തറവാട്ടിൽ നിറഞ്ഞുനിൽക്കും. ഇന്നലെ മൃതദേഹം സംസ്‌കരിക്കാൻ എടുക്കുന്നതിന് മുമ്പ് ദേശീയപതാക ഭാര്യ ശ്രീലക്ഷ്മിയെ എൽപ്പിച്ചു. അതോടൊപ്പം പ്രദീപ് ഉപയോഗിച്ചിരുന്ന മറ്റ് വസ്തുക്കളും കുടുംബാംഗങ്ങളെ ഏൽപ്പിച്ചു. യൂണിഫോമും വസ്ത്രങ്ങളും രേഖകളുമെല്ലാം വിലാപ യാത്രയ്ക്കൊപ്പം മറ്റൊരു വാഹനത്തിലാണ് എത്തിച്ചത്.