തൃശൂർ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കാര്യാട്ടുകര ശാഖയുടെ നേതൃത്വത്തിൽ രാജധാനി ലയൺസ് ക്ലബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത 120 ലധികം ആളുകളിൽ നിന്നും 29 പേരെ സൗജന്യ തിമിര ഓപ്പറേഷന് തിരഞ്ഞെടുത്തു. യൂത്ത് പ്രസിഡന്റ് സന്തോഷ് തട്ടുപറമ്പിൽ അദ്ധ്യക്ഷനായി. ലയൺസ് അഡീഷണൽ കാബിനറ്റ് സെക്രട്ടറി ലയൺ ജെയ്‌സൺ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോ. സെക്രട്ടറി എൻ.വി. രഞ്ജിത്ത്, ഡിവിഷൻ കൗൺസിലർ സജിത ഷിബു, ഡോ. സമേഷ് ടി.കൃഷ്ണൻ, ശാഖ പ്രസിഡന്റ് ടി.ഡി.ധന്യൻ, ലയൺസ് ക്ലബ് സെക്രട്ടറി ടോണി, ശാഖ സെക്രട്ടറി വിശ്വംഭരൻ തോപ്പിൽ, യൂത്ത് സെക്രട്ടറി സുവീഷ് കൊട്ടിയാട്ടിൽ പങ്കെടുത്തു.