കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ. അയ്യപ്പൻ - സി.വി. സുകുമാരൻ വായനശാലയുടെ കീഴിലുള്ള പി. ഭാസ്‌കരൻ തീയറ്ററിൽ സിനിമാ പ്രദർശനം ആരംഭിച്ചു. പുല്ലൂറ്റ് ഇ.കെ.ഡി ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനം സിനിമാ സംവിധായകൻ അനുരാജ് മനോഹർ ഉദ്ഘാടനം ചെയ്തു. തമിഴ് സിനിമയായ ജയ് ബീം ആണ് പ്രദർശിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ - പൊയ്യ നേതൃസമിതി കൺവീനർ പി.എൻ. വിനയചന്ദ്രൻ, പി. ഭാസ്‌കരൻ തീയറ്റർ കൺവീനർ കെ.എ. അനൂപ്, വൈസ് ചെയർമാൻ മിനി സത്യൻ എന്നിവർ സംസാരിച്ചു.