ആമ്പല്ലൂർ: യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ ചെയർമാൻ കെ.ആർ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.എൽ. ജോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, നേതാക്കളായ സെബി കൊടിയൻ, സോമൻ മുത്രത്തിക്കര, കെ.സി. കാർത്തികേയൻ, കെ. ഗോപാലകൃഷ്ണൻ, കല്ലൂർ ബാബു, ആന്റണി, കുറ്റൂക്കാരൻ, പ്രിൻസൺ തയ്യാലക്കൽ എന്നിവർ പ്രസംഗിച്ചു.