വടക്കാഞ്ചേരി: ലയൺസ് ക്ലബ് ഒഫ് വടക്കാഞ്ചേരി സെൻട്രലിന്റെയും ഇന്ത്യൻ ബൂഡൊ കരാട്ടെയുടെയും സംയുക്താഭിമുഖ്യത്തിൽ ഗവ. നഴ്‌സിംഗ് കോളേജിലെയും ഗവ. മെഡിക്കൽ കോളേജിലെയും വിദ്യാർത്ഥികൾക്കായി സൗജന്യ പ്രതിരോധ ആയോധന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. നഴ്‌സിംഗ് കോളേജിലെ പരിപാടി 15ന് വൈകിട്ട് 3.30ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ലയൺസ് ക്ലബ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കൽ അദ്ധ്യക്ഷനാകും. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി. ഗീതാകുമാരി, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് എ.വി. തങ്കമണി, നഴ്‌സിംഗ് കോളേജ് യൂണിയൻ ചെയർമാൻ ഡോ. ഇ. സുജിത, അസി. പ്രൊഫസർ ഇ.എൻ. ഉഷാറാണി. ബൂഡോ കരാട്ടെ നാഷണൽ പ്രസിഡന്റ് പി.വി. മോഹനൻ, സെക്രട്ടറി കെ.എം. സെനുദ്ദീൻ, ലയൺസ് ക്ലബ് സെക്രട്ടറി കെ. മണികണ്ഠൻ എന്നിവർ പ്രസംഗിക്കും. ജനുവരി അഞ്ചിന് ധ്വനിയുമായി സംഹകരിച്ച് നടത്തുന്ന ക്യാമ്പ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.