1

ചെറുതുരുത്തി: കലാമണ്ഡലത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തിയെ ജോലിയിൽ തിരിച്ചെടുക്കുന്നതിനുള്ള അധികൃതരുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കലാമണ്ഡലം യൂണിവേഴ്‌സിറ്റി എംപ്ലോയീസ് 12-ാം വാർഷിക സമ്മേളനം. മുൻ എം.പി: പി.കെ. ബി ജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് സുദീപ് മോഹൻ അദ്ധ്യക്ഷനായി. കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ , എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു . ശിവദാസൻ, ഷെയ്ഖ് അബ്ദുൾ ഖാദർ, കെ.ആർ. ഗിരീഷ്, കലാമണ്ഡലം കനകകുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കലാമണ്ഡലം അച്യുതാനന്ദൻ (പ്രസിഡന്റ്), രേവതി വർമ്മ (വൈസ് പ്രസിഡന്റ്), ഡോ. കലാമണ്ഡലം കനകകുമാർ (സെക്രട്ടറി), ഹരിനാരായണൻ (ജോയിന്റ് സെക്രട്ടറി), കലാമണ്ഡലം ശ്രീനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.