പാവറട്ടി: അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം വർദ്ധിപ്പിക്കണമെന്നും ഐ.സി.ഡി.എസിന്റെ പ്രവർത്തിന് ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ ഉൾപ്പെടുത്തണമെന്നും അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) മുല്ലശ്ശേരി ബ്ലോക്ക് സമ്മേളനം. പെരുവല്ലൂർ അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു മണലൂർ ഏരിയ സെക്രട്ടറി വി.ജി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.സി. ഗീത അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി, സി.പി.എം അന്നകര ലോക്കൽ സെക്രട്ടറി എ.ആർ. സുഗുണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ക്ലാര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ലിജി ബാബു (പ്രസിഡന്റ്), ശ്രീജ മോഹൻ (സെക്രട്ടറി), ഗീത ബാബുരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.