വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവിൽ ദേവഹിതം അറിയുന്നതിനായുള്ള അഷ്ടമംഗല്യ പ്രശ്‌നം ഇന്നും നാളെയുമായി നടക്കും. തട്ടകവാസികളുടെ ഐശ്വര്യത്തിനും ദേവി സാന്നിദ്ധ്യത്തിന് ഹാനി സംഭവിച്ചിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനായാണ് പ്രശ്‌നവിധി തേടുന്നത്. എഴക്കമനാട് അച്ചുതനൻ നായർ, കാസർകോട് വി. സോമൻ പണിക്കർ, മച്ചാട് സുഭാഷ് പണിക്കർ എന്നീ ജോത്സ്യന്മാരാണ് അഷ്ടമംഗല്യ പ്രശ്‌നം നടത്തുന്നത്.