mla

കുന്നംകുളം: സ്ത്രീകളുടെ സാമൂഹിക പദവിയും ജനാധിപത്യ അവകാശങ്ങളും പുരുഷ സമൂഹവും തിരിച്ചറിയുകയും പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടു വരുന്നതായി കെ.കെ. രമ എം.എൽ.എ. അടുക്കളയിൽ നിന്ന് അരങ്ങത്തെത്തിയ സത്രീകളെ അടക്കളയിലേക്ക് തിരിച്ചയക്കാൻ ശ്രമിക്കുന്ന ശക്തികളും സജീവമാണെന്ന് രമ ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷനും റവല്യൂഷണറി മഹിളാ ഫെഡറേഷനും യോജിച്ച് ഒരു സംഘടനയായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം പി.വി.ഐ.സി ഹാളിൽ ചേർന്ന സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. രാവിലെ പ്രതിനിധികൾ ജാഥയായെത്തി പി. കൃഷ്ണമ്മാൾ കുന്നംകുളം സെന്ററിൽ പതാക ഉയർത്തി. പി. കഷ്ണമ്മാളുടെ അദ്ധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു.

സ്വാഗതസംഘം ചെയർപേഴ്‌സൺ ബീന രവി സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിസ് ജോർജ് നയരേഖ അവതരിച്ചിച്ചു. പി. കൃഷ്ണമ്മാൾ, ടി.കെ. വിമല ടീച്ചർ, എൽസി പോളി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

കെ.കെ.രമ എം.എൽ.എ പ്രസിഡന്റും, സെലീന ജോൺസൺ സെക്രട്ടറിയും കെ.എസ്. യശോധര ദേവി, ടി.കെ. വിമല ടീച്ചർ, ബീന രവി എന്നിവർ വൈസ് പ്രസിഡന്റുമാരും ടി. അനില, എൽസി പോളി, ടി.പി. മിനിക എന്നിവർ ജോയിന്റ് സെക്രട്ടറിമാരും ടി.കെ. അനിത ട്രഷററുമായി 17 അംഗ സംസ്ഥാനകമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്വാഗത സംഘത്തിനു വേണ്ടി കൺവീനർ വി.കെ. തമ്പി നന്ദി പറഞ്ഞു.