തൃശൂർ: സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ 160 പോയന്റ് നേടി എറണാകുളം ജില്ലാ ചാമ്പ്യൻമാരായി. 88 പോയിന്റോടെ ഇടുക്കി രണ്ടാം സ്ഥാനവും 44 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും വനിതാ വിഭാഗത്തിൽ കോഴിക്കോടും ആണ് ചാമ്പ്യൻമാർ. വ്യക്തിഗത ചാമ്പ്യൻമാർ- 55 കിലോ, മോനു തോമസ് ( എറണാകുളം), 60 കിലോ, ബിമൽ കെ.ജെ.(ഇടുക്കി), 65 കിലോ, സൗദ് നൂജൂർ(കൊല്ലം), 70 കിലോ, ഷരത്ത് കുമാർ, 75 കിലോ, രാഹുൽ പണിക്കർ, 80 കിലോ, വിഷ്ണു പി.എസ്, 85 കിലോ, അബിൻ കുര്യൻ(നാല് പേരും ഏറണാകുളം), 90 കിലോ, ആന്റോ സെബാസ്റ്റ്യൻ, 100 കിലോ, ജിസ് മാത്യു(ഇരുവരും ഇടുക്കി),110 കിലോ, ദിൽഷാദ്, 110 കിലോ, ഡോൺ ഏബ്രഹാം( ഇരുവരും എറണാകുളം). സമാപന സമ്മേളനം പ്രൊഫ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഷാജുമോൻ വട്ടേക്കാട്, കെ.ആർ. സാംബശിവൻ, അഡ്വ.വി. ജോഷി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.