legal-metrology

തൃശൂർ: കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. രണ്ട് ദിവസമായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ കമ്പോളത്തിൽ അപകടകരമായ മാറ്റങ്ങൾക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എൽ.എം.ഡി.എസ്.എ പ്രസിഡന്റ് ഡോ. വി എൻ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ, വർക്കേഴ്‌സ് കോ ഓർഡിനേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജി. മോട്ടിലാൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സെക്രട്ടേറിയറ്റംഗം എം. യു കബീർ, ജില്ലാ പ്രസിഡന്റ് മെർലി വി. ജെ, കെ.എൽ.എം.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി എസ്. രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷെനി വർഗീസ്, ആശ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യാത്രഅയപ്പ് സമ്മേളനം അഡ്വ. വി.ആർ.സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി എസ് .എസ് ചന്ദ്രബാബു (പ്രസിഡന്റ് ), ജി .ആർ. രാജീവ് (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഫോ​റ​സ്റ്റ് ​ഗാ​ർ​ഡ് ​തി​രി​ച്ചെ​ത്തി

അ​തി​ര​പ്പി​ള്ളി​:​ ​ഡ്യൂ​ട്ടി​ക്കി​ടെ​ ​കാ​ണാ​താ​യ​ ​മു​ക്കും​പു​ഴ​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ലെ​ ​ഗാ​ർ​ഡ് ​തി​രി​ച്ചെ​ത്തി.​ ​ഇ​ടു​ക്കി​ ​ക​ഞ്ഞി​ക്കു​ഴി​ ​സ്വ​ദേ​ശി​യാ​യ​ ​പി.​എ​സ്.​ ​ബി​ജു​വാ​ണ് ​ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യോ​ടെ​ ​തി​രി​ച്ചു​വ​ന്ന​ത്.​ ​ഇ​യാ​ളെ​ ​കാ​ണാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​മ​ല​ക്ക​പ്പാ​റ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​രി​ക​യാ​യി​രു​ന്നു.

സ്‌​റ്റോ​പ്പു​ക​ൾ​ ​ഉ​ണ്ടാ​കി​ല്ല

തൃ​ശൂ​ർ​ ​:​ ​പ​തി​ന​ഞ്ച് ​മു​ത​ൽ​ ​ഓ​ടി​ത്തു​ട​ങ്ങു​ന്ന​ ​പാ​ല​ക്കാ​ട് ​-​ ​എ​റ​ണാ​കു​ളം​ ​പാ​ല​ക്കാ​ട് ​മെ​മു​ ​എ​ക്‌​സ്പ്ര​സി​ന് ​മ​ങ്ക​ര,​ ​പാ​ല​പ്പു​റം,​ ​മു​ള്ളൂ​ർ​ക്ക​ര,​ ​നെ​ല്ലാ​യി,​ ​ഡി​വൈ​ൻ​ ​ന​ഗ​ർ,​ ​കൊ​ര​ട്ടി,​ ​ചൊ​വ്വ​ര​ ​എ​ന്നീ​ ​ഹാ​ൾ​ട്ട് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ന​ൽ​കി​യ​ ​സ്റ്റോ​പ്പു​ക​ൾ​ ​ഇ​നി​യൊ​ര​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​ത് ​വ​രെ​ ​പി​ൻ​വ​ലി​ച്ച​താ​യി​ ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.​ ​പ്ര​സ്തു​ത​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​വ​ണ്ടി​ക​ൾ​ ​നി​റു​ത്തു​ന്ന​ ​തി​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.