തളിക്കുളം പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് പ്രൊജക്ടും സംയുക്തമായി സംഘടിപ്പിച്ച രാത്രി നടത്തം.
തളിക്കുളം: ബ്ലോക്ക് പഞ്ചായത്തും, തളിക്കുളം പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ്.പ്രൊജക്ടും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. തളിക്കുളം പഞ്ചായത്തിലെ പുത്തൻതോട്, കൈതയ്ക്കൽ, പത്താംകല്ല് എന്നിവിടങ്ങളിൽ നിന്നും രാത്രി 9.30 ന് ആരംഭിച്ച് 10.30 ന് ബ്ലോക്ക് പഞ്ചായത്തിൽ എത്തിച്ചേർന്നു.
പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 200 ഓളം സ്ത്രീകൾ രാത്രി നടത്തത്തിൽ പങ്കാളികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി. ഐ സജിത, മുൻ എം.എൽ.എ ഗീത ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി പ്രസാദ്, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബു, ബ്ലോക്ക് മെമ്പർമാരായ സി.ആർ. ഷൈൻ, വിജു ഉഷാനന്ദൻ, ജുബി പ്രദീപ്, വസന്ത ദേവലാൽ, ബി.ഡി.ഒ സംഗീത്, തളിക്കുളം പഞ്ചായത്ത് അംഗങ്ങളായ ബുഷ്റ അബ്ദുൽ നാസർ, എ. എം മെഹബൂബ്, വിനയ പ്രസാദ്, ഷിജി സി. കെ, സന്ധ്യാ മനോഹരൻ, ജിജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, പൊതു പ്രവർത്തക കെ. ആർ. സീത തുടങ്ങിയവർ പങ്കെടുത്തു.