tyson-master
ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തൃപ്രയാർ നൈസ് ഓഡിറ്റോറിയത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എപ്ലോയ്‌മെന്റ് ട്രസ്റ്റിന്റെ ആദ്യ പദ്ധതിയായ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തൃപ്രയാർ നൈസ് ഓഡിറ്റോറിയത്തിൽ നടന്നു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഐ.എഫ്.എസ്.ഇയുടെ അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് ഓഫീസിന്റെയും, വെബ് പ്ലാറ്റ്‌ഫോമിന്റെയും, വെബ്‌സൈറ്റിന്റേയും ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. ആർ.വി. സിമി രാജ് അദ്ധ്യക്ഷത വഹിച്ചു. ആദിവാസി രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായി. സംസ്ഥാന കോ- ഓർഡിനേറ്റർ പി.എൻ. രാജീവ്, നാഷണൽ കോ- ഓർഡിനേറ്റർ ഗണേശൻ, പി.എച്ച്. മഹേഷ്, കെ.എ. ഹാറൂൺ റഷീദ്, വി.വി. പ്രദീപ് എന്നിവർ സംസാരിച്ചു.