തൃശൂർ: മണപ്പുറത്തിന്റെ സഹകരണത്തോടെ എക്‌സ് സർവീസസ് ലീഗിന്റെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ച് അയ്യന്തോൾ അമർ ജവാൻ സ്മാരകം മോടിപിടിപ്പിക്കുന്നു. പ്രദേശത്ത് കൂടുതൽ എൽ.ഇ.ഡി ലൈറ്റുകളും മറ്റും സ്ഥാപിച്ച് കഴിഞ്ഞു. പ്രധാന വഴിയിലൂടെ മാത്രം അകത്തേക്ക് പ്രവേശിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും ഒരുക്കും. വീരജവാൻമാരുടെ സ്മരണ പുതുക്കി അനുസ്മരണ ചടങ്ങുകളും മറ്റും വരും നാളുകളിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി എക്‌സ് സർവീസസ് ലീഗ് ജില്ലാ രക്ഷാധികാരി റിട്ട.കേണൽ എച്ച് .പത്മനാഭൻ പറഞ്ഞു. ജനുവരി മാസത്തിൽ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് നടന്ന് വരുന്നത്.