
തൃശൂർ : അതിവേഗ റെയിലിനെ കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കയകറ്റണമെന്ന് കേരള ബ്രാഹ്മണസഭ ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. ശിവാരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. ഹരിഹരൻ, ടി.എസ്. വിശ്വനാഥ അയ്യർ , ഡി. മൂർത്തി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. ശിവരാമകൃഷ്ണൻ (പ്രസിഡന്റ്), ഡി. മൂർത്തി (സെക്രട്ടറി), കെ.ആർ. ജയരാജൻ (ട്രഷറർ). എസ്. പരശുറാം, എം. നാരായണൻ (വൈസ് പ്രസിഡന്റുമാർ), ടി.എസ്. വിശ്വനാഥ അയ്യർ, ടി.പി.എൻ മൂർത്തി, എം.എസ്. നാരായണൻ (ജോ. സെക്രട്ടറിമാർ), ജി.കെ. പ്രകാശ്, സി.ആർ. നടരാജൻ, ടി.എ. ദിനേഷ് (ഓർഗനൈസിംഗ് സെക്രട്ടറിമാർ).