കുന്നംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 34-ാമത് മഹാസുവിശേഷ യോഗത്തിന് കല്ലുംപുറം സെന്റ് ജോർജ് പള്ളി നവതി പാരിഷ് ഹാളിൽ തുടക്കമായി. ശനിയാഴ്ച വൈകീട്ട് സഭ പരമാദ്ധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപോലീത്ത ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ പ്രഭാഷകൻ ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ സുവിശേഷ വചന പ്രഘോഷണം നടത്തി. സുവിശേഷ സംഘം സെക്രട്ടറി ഫാദർ സ്‌കറിയ ചീരൻ, പ്രോഗ്രാം കൺവീനർ സി.പി. ഡേവീസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി. സഭയുടെ ഓൺലൈൻ ചാനൽ വഴിയും സുവിശേഷത്തിന്റെ സംപ്രേഷണം ഉണ്ടായിരുന്നു.