 
പുതുക്കാട്: സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വി. അനിത റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷാജു കാളിയങ്കര, ഭരണ സമിതി അംഗങ്ങളായ കെ.ജെ. ജോജു, സെബി കൊടിയൻ, വി.കെ. വേലുക്കുട്ടി, പി.ഡി. ജെയിംസ്, ടി.എസ്. രാജു, എം.പി. പ്രിൻസ്, പി.ഡി. സേവ്യർ, താര ചന്ദ്രൻ, ശ്രീദേവി പുരഷോത്തമൻ, അജിത ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.