1
തൃ​ശൂ​ർ​ ​ഡി.​ബി.​സി.​എ​ൽ.​സി​ ​ഹാ​ളി​ൽ​ ​തൃ​ശൂ​ർ​ ​പൗ​രാ​വ​ലി​യും​ ​ബോ​ൺ​ ന​താ​ലെ​യും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​മാ​ർ​ ​ജേ​ക്ക​ബ് ​തൂ​ങ്കുഴി​,​ ​മാ​ർ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത് ​എ​ന്നി​വ​രു​ടെ​ ​ജ​ന്മ​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ​ ​പ​ര​സ്പ​രം​ ​കേ​ക്ക് ​പ​ങ്കു​വ​യ്ക്കു​ന്നു.

തൃശൂർ: അതിരൂപതാ അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ എഴുപത്തി ഒന്നാം ജന്മദിനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശംസകളുമായി ബിഷപ്പ് ഹൗസിൽ എത്തി. ക്രിസ്മസ് പാപ്പയുടെ തൊപ്പി നൽകി ഉമ്മൻചാണ്ടിയെ സ്വീകരിച്ചു. തുടർന്ന് ഉമ്മൻചാണ്ടി ഒന്നിച്ച് ജന്മദിന കേക്ക് മുറിച്ചു. അരമണിക്കൂറോളം ബിഷപ്പ് ഹൗസിൽ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിയോടൊപ്പം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ: പി.എ. മാധവൻ, കെ.പി.സി.സി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, രാജേന്ദ്രൻ അരങ്ങത്ത്, യൂത്ത്‌ കോൺഗ്രസ് നേതാക്കളായ സുനിൽ ലാലൂർ, ശോഭാസുബിൻ, മിഥുൻ മോഹൻ, കോർപറേഷൻ കൗൺസിലർമാരായ ലീല വർഗീസ്, സിന്ധു ആന്റോ, വില്ലി ജിജോ, മേഫീ ഡെൽസൺ, മേഴ്‌സി അജി എന്നിവരും ഉണ്ടായിരുന്നു.