തൃശൂർ: പരസ്യ നികുതി പിരിവിനെതിരെ ഓൾ കേരള ഔട്ട് ഡോർ അഡ്വർട്ടൈസിംഗ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 ന് കോർപറേഷൻ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സ്വകാര്യ വ്യക്തികളുടെ കടകളിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ നെയിം ബോർഡുകൾക്ക് വരെ നികുതി പിരിക്കുന്നത് പിടിച്ചുപറിയാണെന്ന് നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് കെ.ബി. സോമരാജ്, ടി.വി. വിമൽ, ടി.ഒ. ജോൺസൺ, അനിൽ സിൻനിയ എന്നിവർ പങ്കെടുത്തു.