കോടാലി: കോടാലി-വെള്ളിക്കുളങ്ങര റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കുഴി എണ്ണൂ, കുഴി മന്തി നേടൂ 'എന്ന മത്സരം നടത്തി ശരി ഉത്തരം അയച്ച കിരൺ ചെട്ടിച്ചാലിന് കുഴിമന്തി നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ സമ്മാനദാനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ലിനോ മൈക്കിൾ അദ്ധ്യക്ഷനായി. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നിരന്തരം അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടായിട്ടും രണ്ട് തവണ നിർമ്മാണ ഉദ്ഘാടന നാടകം അല്ലാതെ ഒന്നും നടന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം. മണ്ഡലം ജനറൽ സെക്രട്ടറി, സായൂജ് സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രതീഷ് വാസുപുരം, പി.ആർ. രഹൻ എന്നിവർ സംസാരിച്ചു.