വടക്കാഞ്ചേരി: ദേവി വിഗ്രഹത്തിലെ ചൈതന്യത്തിന് കുറവ് സംഭവിച്ചതായി മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന് വരുന്ന ദേവപ്രശ്‌നത്തിൽ തെളിഞ്ഞു. രണ്ടാം ദിവസമായ ഇന്നലെ നടന്ന അഷ്ടമംഗല പ്രശ്‌നത്തിലാണ് കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് ശ്രീകോവിൽ പുതുക്കി പണിതെങ്കിലും ചുറ്റമ്പലം പുതുക്കി പണിതില്ല. ചുറ്റമ്പലം പുതുക്കി പണിയണമെന്ന് അന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതിൽ മുടക്കം വരുത്തി. ക്ഷേത്രത്തിന്റെ നവീകരണം നടത്തി ദേവിയെ പ്രീതിപ്പെടുത്തണം. പ്രശ്‌ന പരിഹാരങ്ങൾ ജോത്സ്യർ ഇന്ന് കുറിച്ച് നൽകും. ഇതോടെ അഷ്ടമംഗല പ്രശ്‌ന ചടങ്ങുകൾ സമാപിക്കും.