 
ഗുരുവായൂർ: പതിനഞ്ച് ദിനരാത്രങ്ങളായി ഗുരുപവനപുരിയെ സംഗീത സാഗരത്തിൽ ആറാടിച്ച ചെമ്പൈ സംഗീതോത്സവം സമാപിച്ചു. ഏകാദശി ദിനത്തിൽ രാത്രി പത്തോടെയാണ് കച്ചേരികൾക്ക് സമാപനമായത്. ഇരയിമ്മൻ തമ്പിയുടെ കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ... എന്ന ഗാനത്തോടെയാണ് സംഗീതോത്സവത്തിന് സമാപനമായത്. 15 ദിവസങ്ങളായി നടന്ന സംഗീതോത്സവത്തിൽ മുവായിരത്തോളം സംഗീതജ്ഞർ സംഗീതാർച്ചന നടത്തി.