kpms
ഇരിങ്ങാലക്കുട പ്രിയ ഹാളിൽ ചേർന്ന നേതൃയോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട: ലോകത്തെയും രാജ്യത്തെയും നടുക്കിയ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികർക്ക് കേരള പുലയർ മഹാസഭയുടെ ജില്ലാ നേതൃയോഗം ആദരാഞ്ജലികൾ അർപ്പിച്ചു. നേതൃയോഗം ഡിസംബർ 22, 23 തിയതികളിൽ കോട്ടയത്ത് ചേരുന്ന അമ്പതാം വാർഷികം വിജയിപ്പിക്കുവാൻ തീരുമാനിച്ചു. ജില്ലയിലെ ഒമ്പത് യൂണിയനിൽ നിന്നായി 102 പ്രതിനിധികൾ പങ്കെടുക്കും. യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി. എ. രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി. എൻ സുരൻ, ഇ.ജെ തങ്കപ്പൻ, കെ.എസ് രാജ്യ, പഞ്ചമി സ്വയം സഹായസംഘം സംസ്ഥാന കമ്മിറ്റി അംഗം സരിത പരമേശ്വരൻ, വിവിധ യൂണിയൻ നേതാക്കളായ സന്തോഷ് ഇടയിലപ്പുര, ടി വി. ശശി, സുരേന്ദ്രൻ, ടി.കെ. രാജൻ, ഷാജു ഏത്താപ്പിള്ളി, വി.കെ. സുമേഷ്, കെ എസ് രാജു, പി.കെ. കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.