ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ ഹോസ്റ്റലിന് മുന്നിൽ വച്ച് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വൈസ് ചാൻസലർ ഇടപെട്ട് പാമ്പ് കടിയേറ്റ കുട്ടിയെ വടക്കാഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.