yathraayappeവലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജസ്റ്റിൻ തോമസിന് യാത്രഅയപ്പ് നൽകുന്ന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: കുട്ടികളുടെയും അദ്ധ്യാപകരുടെയും ആൽബമായ ' 'അകലങ്ങളിലേക്ക് ' രചനയും സംവിധാനവും നിർവഹിച്ച വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ജസ്റ്റിൻ തോമസിന് യാത്രഅയപ്പ് നൽകി. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ വികസന സമിതിയൊരുക്കിയ യാത്രഅയപ്പിൽ ആൽബത്തിലെ ഗാനം കുട്ടികളും അദ്ധ്യാപകരും ചേർന്ന് പാടിയത് വേറിട്ട അനുഭവമായി. മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലായപ്പോൾ കുട്ടികളുടെയും, അദ്ധ്യാപകരുടെയും മാനസിക സമർദ്ദം അകറ്റാനായി ജസ്റ്റിൻ തോമസ് രചനയും സംവിധാനവും ഒരുക്കിയ കുഞ്ഞിക്കുരുവികൾ, അകലങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വിദ്യാഭ്യാസ വികസന സമിതിയും ഹെഡ്മാസ്റ്റേഴ്‌സ് ഫോറവും സംയുക്തമായാണ് ഈ ആൽബം പുറത്തിറക്കിയത്. വലപ്പാട് വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ
യാത്രാമൊഴിയെന്ന ചടങ്ങിൽ സി.സി. മുകുന്ദൻ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബി. ബീന അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി വൈസ്. ചെയർമാന്മാരായ സി.കെ ബിജോയ്, എ.എ. ജാഫർ , കൺവീനർ എം.എ. സാദ്ദിഖ്, പി.ബി. സജിത, ടി.വി വിനോദ്, കെ.എസ് ദീപൻ എന്നിവർ സംസാരിച്ചു.