തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കൊവിഡിനെ തുടർന്ന് നിറുത്തിവെച്ചിരുന്ന അന്നദാനം ഇന്ന് മുതൽ പുനരാരംഭിക്കും. നിലവിലുള്ള കൊവിഡ് മാനദണ്ഡം പാലിച്ചാണ് അന്നദാനം നടത്തുകയെന്ന് ദേവസ്വം മാനേജർ എം. മനോജ് കുമാർ അറിയിച്ചു.