കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ യുവാക്കൾക്കും നവദമ്പതികൾക്കുമായി വിവാഹപൂർവ പരിശീലന പഠന ക്ലാസ് ആരംഭിക്കുന്നു. ക്ലാസിന്റെ പത്തൊമ്പതാം ബാച്ച് ഈ മാസം 18ന് ആരംഭിച്ച് 19ന് അവസാനിക്കും. 18ന് രാവിലെ 9ന് യൂണിയൻ ഹാളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. പഠന ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ നിർവഹിക്കും. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ ബേബി റാം, വൈസ് പ്രസിഡന്റ് സി.ബി. ജയലക്ഷ്മി ടീച്ചർ എന്നിവർ സംസാരിക്കും. യൂണിയൺ നേതാക്കളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, പി.വി. കുട്ടൻ, എൻ.വൈ. അരുൺ, ഇ.ജി. സുഗതൻ, പി.ടി. ഷുബിലകുമാർ തുടങ്ങിയവർ നേതൃത്വം നൽകും. ഡോ. സുരേഷ് കുമാർ, വിൻസെന്റ് ജോസഫ്, ബിന്ദു ടീച്ചർ എന്നിവർ ക്ലാസുകൾ നയിക്കും.