കുന്നംകുളം: ചൂണ്ടൽ പഞ്ചായത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു. പഞ്ചായത്തിന്റെ 2021 – 22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിൽ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ജോസ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ഫ്രാൻസിസ് പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സുനിത ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ജിഷ്ണു, പി.ബി. സന്ദീപ്, സീനിയർ ക്ലാർക്ക് കെ.ബി. ലയന എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നായി തിരഞ്ഞടുത്ത 35 ഗുണഭോക്താക്കൾക്കാണ് മഹാഗണി മരം ഉപയോഗിച്ച് നിർമ്മിച്ച കട്ടിലുകൾ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തിൽ നിന്ന് ഒന്നര ലക്ഷം രൂപ ചെലവഴിച്ചാണ് കട്ടിൽ വിതരണം ചെയ്തത്.