കുന്നംകുളം: ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് ഹൈസ്‌കൂളിൽ ക്രിസ്മസ് ആഘോഷവും ജ്വലനം പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചലച്ചിത്ര താരം ഇർഷാദ് അലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ചൂണ്ടൽ പഞ്ചായത്ത് അംഗം നാൻസി ആന്റണി സമ്മാനദാനം നിർവഹിച്ചു. ചൂണ്ടൽ സാൻതോം ഇടവക വികാരി ഫാ. സനോജ് അറങ്ങാശേരി ക്രിസ്മസ് സന്ദേശം നൽകി. പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ് മരിയ, വിദ്യാർത്ഥി പ്രതിനിധി ആൻലിയ ഷാജിൻ എന്നിവർ സംസാരിച്ചു.