കുന്നംകുളം: ചാലിശ്ശേരി പഞ്ചായത്ത് അംഗം പി.വി. രജീഷിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച താത്കാലിക ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.പി. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം വേണു കുറുപ്പത്ത് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി.ആർ. കുഞ്ഞുണ്ണി, ഏരിയാ കമ്മിറ്റി അംഗം ടി.എം. കുഞ്ഞുകുട്ടൻ, ലോക്കൽ സെക്രട്ടറി പി.വി. രജീഷ്, വിജയമ്മ ടീച്ചർ, അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.