കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം വായനശാലയും, ആൽഫ പാലിയേറ്റീവ് കെയർ എടത്തിരുത്തി ലിങ്ക് സെന്ററും സംയുക്തമായി 'ജീവിതാന്ത്യ പരിചരണവും പാലിയേറ്റീവും ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആൽഫ പാലിയേറ്റീവ് കെയർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസ് ബാബു ക്ലാസ് നയിച്ചു. ആൽഫ എടത്തിരുത്തി ലിങ്ക് സെന്റർ ട്രഷറർ പി.എം. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. വായനശാല പ്രസിഡന്റ് ടി.എൻ. അജയകുമാർ, സെക്രട്ടറി പ്രതാപൻ മേനോത്ത് എന്നിവർ സംസാരിച്ചു.