അരിമ്പൂർ: പൂയ്യാഘോഷത്തിന് വ്യാഴാഴ്ച വൈകീട്ട് ഏഴിന് അരിമ്പൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലും 16 ഉത്സവക്കമ്മിറ്റികളിലും കൊടികയറുമെന്ന് ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് കെ.എൻ. ഭാസ്‌കരൻ അറിയിച്ചു. 22ന് പൂയ്യാഘോഷത്തിന്റെ ഭാഗമായുള്ള കാവടി, പൂരം എഴുന്നള്ളിപ്പ് നടക്കും. 201 പേർ പങ്കെടുക്കുന്ന പാൽക്കുടം ഘോഷയാത്രയും വിഗ്രഹത്തിൽ അഭിഷേകമുണ്ടാകും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവം നടക്കുക. ഇതിനായി 19ന് ഉത്സവ കമ്മിറ്റികളുടെയും പൊലീസിന്റെയും പ്രത്യേക യോഗം 19ന് നടക്കുമെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാനികളായ കെ.ആർ. ഭരതൻ, കെ.വി. മുകുന്ദൻ, സാവിത്രി നന്ദനൻ, കെ.കെ. മുകുന്ദൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.