പാവറട്ടി: പാവറട്ടി ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പദ്ധതിയുടെ ഭാഗമായി പാടൂർ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകി. പാവറട്ടി എസ്.എച്ച്.ഒ: എം.കെ. രമേശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എസ്.എം. അത്താഫ് തങ്ങൾ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ സജ്‌ന ഹുസൈൻ സ്വാഗതവും പ്രധാന അദ്ധ്യാപിക ഇ എസ്. ബീന നന്ദിയും പറഞ്ഞു. സെൽഫ് ഡിഫൻസ് മാസ്റ്റർ ടീം അംഗങ്ങളായ എസ്.സി.പി.ഒമാരായ പ്രതിഭ, ഷീജ, സിന്റി എന്നിവർ പരിശീലന ക്ലാസ് നിയന്ത്രിച്ചു. പാവറട്ടി പൊലീസ് എസ്.സി.പി.ഒ: മജീദ്, സി.പി.ഒ നിഥിൻ, സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്‌സിൻ, അദ്ധ്യാപകരായ ഒ.എഫ്. ജോസ്, പി.കെ. സാദിഖ് എന്നിവർ നേതൃത്വം നൽകി.