 
തൃശൂർ: സ്വയം തൊഴിൽ എന്ന നിലയിൽ കോഴി വളർത്തലും വിപണനവും നടത്തുന്ന സംസ്ഥാനത്തെ കർഷകർ, കോഴിത്തീറ്റയ്ക്കും അസംസ്‌കൃത വസ്തുക്കൾക്കുമുളള വിലവർദ്ധന അടക്കമുള്ള കാരണങ്ങളാൽ പ്രതിസന്ധിയിലാണെന്നും മേഖലയ്ക്ക് സുസ്ഥിരപാക്കേജ് അനുവദിക്കണമെന്നും പൗൾട്രി ഫാർമേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് സമിതി ഭാരവാഹികൾ.
പ്രശ്നങ്ങൾ വിശദീകരിച്ചും സംരക്ഷണ നടപടികൾ ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സംസ്ഥാന സർക്കാരിൻ്റെ കേരള ചിക്കൻ മാത്രം ഹോർമോൺ വിമുക്തമാണെന്നുള്ള പ്രചാരണം, മറ്റ് ചിക്കനുകളെല്ലാം വിഷമയമാണെന്ന സന്ദേശമാണ് നൽകുന്നത്. സമിതിയുടെ കീഴിലുള്ള കർഷകരും കച്ചവടക്കാരും വിൽക്കുന്ന ചിക്കനുകളിൽ ഹോർമോൺ ഇല്ലെന്ന് തെളിയിക്കാൻ സമിതി തയ്യാറാണ്. അത് സർക്കാരിന് പരിശോധിക്കാം. എല്ലാവരോടും പക്ഷഭേദമില്ലാതെ ഒരേ നിലപാട് സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാകണം.
കോഴിത്തീറ്റയ്ക്കും മറ്റും അന്യസംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടിവരുന്നുണ്ടെന്നും
സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. സെക്രട്ടറി ടി.എസ്. പ്രമോദ്, ജോ.സെക്രട്ടറിമാരായ അജിത് കെ. പോൾ, ഷാജു സെബാസ്റ്റ്യൻ, കമ്മിറ്റി അംഗം ജോസ് പന്തലൂക്കാരൻ എന്നിവർ പങ്കെടുത്തു.
സമിതിയുടെ മറ്റ് ആവശ്യങ്ങൾ