ulkadanamകൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു.

കൊടുങ്ങല്ലൂർ: സഹകരണ സ്ഥാപനങ്ങളെ തളർത്തുന്ന നിലപാടാണ് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പ് സർക്കുലറെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈ മുന്നറിയിപ്പ് പിൻവലിച്ച് സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശത്തെ സംരക്ഷിക്കാനാവശ്യമായ സമീപനങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂർ ടൗൺ ബാങ്കിന്റെ ശതാബ്ദി മന്ദിരം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായി. ചെയർമാൻ വി.കെ. ബാലചന്ദ്രൻ, മുൻ ചെയർമാന്മാരായ കെ.ജി. ശിവാനന്ദൻ, പി. രാമൻകുട്ടി, വൈസ് ചെയർമാൻ വി.എ. കൊച്ചുമൊയ്തീൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. മോഹനൻ, പി.പി. സുരേഷ്, കെ.ആർ. വിദ്യാസാഗർ എന്നിവർ സംസാരിച്ചു.