പുത്തൂർ: ഹെലികോപ്ടർ ദുരന്തത്തിൽ വീരമൃത്യു വരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ പുത്തൂർ പൊന്നൂക്കര സ്വദേശി എ. പ്രദീപ് പഠിച്ച പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ദേഹത്തിന് സ്മാരകം നിർമ്മിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ ആവശ്യം. പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റാണ് ഈ ആവശ്യമുന്നയിച്ചത്. സാങ്കേതിക വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ യോഗത്തെ അറിയിച്ചു.