 ഷെരീഫിന് മന്ത്രി ചിഞ്ചുറാണി സമ്മാനദാനം നിർവഹിക്കുന്നു.
ഷെരീഫിന് മന്ത്രി ചിഞ്ചുറാണി സമ്മാനദാനം നിർവഹിക്കുന്നു.
വട്ടംപാടം: കൊല്ലത്ത് നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്‌സ് മീറ്റിൽ ലോംഗ് ജമ്പ്, ഹൈ ജമ്പ്, ട്രിപ്പിൾ ജമ്പ് ഇനങ്ങളിൽ വട്ടംപാടം സ്വദേശി ഷെരീഫ് രണ്ട് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി. ഐ.സി.എ വട്ടംപാടം പെങ്ങട്ട് തറയിൽ മൂസ-നബിസ ദമ്പതികളുടെ മകനും കായിക അദ്ധ്യാപകനുമാണ് ഷെരീഫ്. മന്ത്രി ചിഞ്ചുറാണി സമ്മാനദാനം നിർവഹിച്ചു. ഏപ്രിലിൽ തിരുവനന്തപുരത്ത് നടക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കാൻ ഷെരീഫ് അർഹത നേടിയിട്ടുണ്ട്.