 
പുതുക്കാട്: സ്വാമിയാർകുന്ന് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പൂയ്യ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി ശെൽവൻ ശാന്തികൾ കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് പി.കെ. സെൽവരാജ്, വൈസ് പ്രസിഡന്റ് സി.ജി. ശിവശങ്കരൻ, സെകട്ടറി സി.സി. സോമസുന്ദരൻ, ജോ.സെക്രട്ടറി എ.കെ. ജിതീഷ് ട്രഷറർ കെ.ജി. രാജൻ, മാനേജർ എൻ.എ. രാജൻ എന്നിവർ നേതൃത്വം നൽകി. 23 നാണ് പ്രസിദ്ധമായ പൂയ്യ മഹോത്സവം.
ശ്രീനാരായണ ഗുരുദേവൻ തന്റെ ശിഷ്യനായ ശങ്കരാനന്ദ സ്വാമികളുടെ കുറുമാലിയിലുള്ള ഭവനത്തിലേക്കുള്ള യാത്രക്കിടെ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി മാർഗം എത്തിയപ്പോൾ സ്റ്റേഷന് പുറകിലെ കുന്ന് ഗുരുദേവന്റെ ശ്രദ്ധയിൽപെട്ടു. ഗുരുദേവന്റെ ആഗ്രഹപ്രകാരം ശങ്കരാനന്ദ സ്വാമികളുടെ വീട്ടുകാർ കുന്നിൽ സ്ഥലം വാങ്ങുകയും ഗുരുദേവന്റ ആഗ്രഹപ്രകാരം ശങ്കരാചല മഠം നിർമ്മിക്കുകയുമായിരുന്നു. ഒട്ടേറെ തവണ ഗുരുദേവൻ ശങ്കരാചല മഠത്തിൽ താമസിച്ചിട്ടുണ്ട്. ഗുരുദേവന്റെ ആഗ്രഹപ്രകാരം പിന്നീട് സ്ഥാപിതമായതാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.