തൃശൂർ: സാഹിത്യ പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഉണ്ണിക്കൃഷ്ണൻ അടാട്ടിന്റെ 'പിറവിയുടെ നോവ്' കവിതാ സമാഹാരത്തിന്റെ പ്രകാശനം 18 ന് രാവിലെ 11 മണിക്ക് തൃശൂർ ജവഹർ ബാലഭവനിൽ നടക്കും. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ കോളമിസ്റ്റ് പ്രൊഫ. എം. ഹരിദാസിന് ആദ്യപ്രതി നൽകി പ്രകാശനം നിർവഹിക്കും. എഴുത്തുകാരൻ വി.എൻ.അശോകൻ പുസ്തക പരിചയം നടത്തും. സാഹിത്യ അക്കാഡമി പബ്ലിക്കേഷൻ ഓഫീസർ ഇ.ഡി.ഡേവിസ് ആദ്യവിൽപ്പന നിർവഹിക്കും. അടാട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ജയലക്ഷ്മി ആദ്യകോപ്പി ഏറ്റുവാങ്ങും. സുദീപ് തെക്കേപ്പോട്ട് സ്വാഗതവും ഉണ്ണിക്കൃഷ്ണൻ അടാട്ട് നന്ദിയും പറയും.