പാവറട്ടി: നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് മുല്ലശ്ശേരി-പുളിക്കക്കടവ് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ജയരാജൻ, ചാന്ദ്‌നി വേണു, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, അസി. എൻജിനിയർ കെ.വി. മാലിനി എന്നിവർ പ്രസംഗിച്ചു.