തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അന്നദാനം പുനരാരംഭിച്ചു. തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് തിരി തെളിച്ചു. നാക്കിലയിൽ ഗണപതിക്കായി ആദ്യ നിവേദ്യം പകർന്നാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ചോറ്, സാമ്പാർ, തോരൻ, പപ്പടം, അച്ചാർ, രസം, പായസം എന്നീ വിഭവങ്ങൾ വിളമ്പി. എല്ലാ ദിവസവും 300 പേർക്ക് അന്നദാനം ഉണ്ടാകും. രണ്ട് വർഷമായി കൊവിഡ് മൂലം അന്നദാനം നിറുത്തിവച്ചിരിക്കുകയായിരുന്നു.