കൊടുങ്ങല്ലൂർ: മോഷ്ടാക്കളുടെ വിളയാട്ടം വർദ്ധിച്ച സാഹചര്യത്തിൽ എടവിലങ്ങ് പ്രദേശത്ത് പൊലീസ് നീരിക്ഷണം ശക്തം. സ്വൈര്യ ജീവിതത്തിന് ഭീതി പടർത്തി മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നതിനിടെയാണ് പൊലീസ് കാവൽ ഊർജ്ജിതമാക്കിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് കവർച്ചകളും കവർച്ചാശ്രമങ്ങളും ഇവിടെ നടന്നു. അടഞ്ഞുകിടക്കുന്ന വീടുകളെ കേന്ദ്രീകരിച്ചാണ് മോഷ്ടാക്കളുടെ വിളയാട്ടം. കൂടുതൽ ജാഗ്രതയും കരുതലും സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിളിച്ചു.
കഴിഞ്ഞ ദിവസം പോനാക്കുഴി ലത്തീഫിന്റെ വീട് കുത്തിത്തുറന്ന് മോഷണശ്രമം നടന്നെങ്കിലും വിലപ്പെട്ടതൊന്നും നഷ്ടപ്പെട്ടിരുന്നില്ല. സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ള വീടുകളും സ്ഥാപനങ്ങളും കാമറയുടെ ഡി.വി.ആർ ഗൂഗിൾ ഡ്രൈവുമായി കണക്ട് ചെയ്യാൻ ശ്രമിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, കൊടുങ്ങല്ലൂർ എസ്.ഐ: കെ.എസ്. സൂരജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ബ്ലോക്ക് മെമ്പർമാരായ അഡ്വ. മോനിഷ ലിജിൻ, അസ്ഫൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കവർച്ച തടയാൻ