akosham

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് സമൃദ്ധി ജനകീയ ഹോട്ടൽ 600 ദിവസം പ്രവർത്തനം പൂർത്തീകരിച്ചതിന്റെ ആഘോഷം പഞ്ചായത്ത് അങ്കണത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. മോഹനൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജ്യോതിഷ്‌കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ജയ, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. അയൂബ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. നൗഷാദ്, വാർഡ് മെമ്പർ സി.എസ്. സുബീഷ്, പഞ്ചായത്ത് സെക്രട്ടറി കെ.ഐ. അബ്ദുൾ ജലീൽ തുടങ്ങിയവർ സംസാരിച്ചു.


സമൃദ്ധി ജനകീയ ഹോട്ടൽ

സംസ്ഥാന സർക്കാരിന്റെ 'വിശപ്പുരഹിത കേരളം' എന്ന പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിൽ തുടങ്ങിയ സമൃദ്ധി ജനകീയ ഹോട്ടലിലൂടെ കൊവിഡ് കെയർ സെന്ററിൽ അധിവസിച്ചവർക്കും, പരാശ്രയമില്ലാതെ തെരുവുകളിൽ കഴിയുന്നവർക്കും, അഗതികൾക്കും ദിവസവും 400 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി. രുചികരമായ ഭക്ഷണം 20 രൂപ നിരക്കിൽ നൽകിയാണ് സമൃദ്ധി ജനകീയ ഹോട്ടൽ ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്.