1
യുവമോർച്ച പ്രവർത്തകർ കേരള കലാമണ്ഡലത്തിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച്.

ചെറുതുരുത്തി: അനധികൃതമായ നിയമനങ്ങൾക്കെതിരെയും വൈസ് ചാൻസലറുടെ ഏകാധിപത്യ ഭരണത്തിനെതിരെയും യുവമോർച്ച ജില്ലാ കമ്മിറ്റി കേരള കലാമണ്ഡലത്തിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനക്കാരെ കലാമണ്ഡലം കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് ഉള്ളിൽ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ രണ്ട് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ അദ്ധ്യക്ഷനായി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നന്ദകുമാർ, ഷൈൻ നെടിയിരിപ്പിൽ, യുവമോർച്ച ജില്ലാ ഭാരവാഹികളായ ബാബുവലിയവീട്ടിൽ, ഗോകുൽ ആൽത്തറ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കണ്ണൻ ചേലക്കര, രാജ്കുമാർ ചെറുതുരുത്തി എന്നിവർ പ്രസംഗിച്ചു.