mmmm
പാലാഴി തൈവളപ്പിൽ ശ്രീ വേളൂർ ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് ദീപാരാധന.

കാഞ്ഞാണി: പാലാഴി തൈവളപ്പിൽ ശ്രീ വേളൂർ ഭഗവതി ക്ഷേത്രത്തിൽ 20ന് തിരുവതിര മഹോത്സവം ആഘോഷിക്കും. തലേദിവസം ഗണപതിഹോമം, മലർനിവേദ്യം, മഹാസുദർശന ഹോമം, ദീപാരാധന, വാസ്തുശുദ്ധി, വാസ്തുബലി എന്നിവയും ഉത്സവദിവസം മഹാഗണപതിഹോമം, അഭിഷേകം, മലർനിവേദ്യം, ഉഷപൂജ, ശീവേലി, പറ നിറയ്ക്കൽ, നാഗപൂജ, ഉച്ചപൂജ, എഴുന്നള്ളിപ്പ്, ദീപാരാധന, ചുറ്റുവിളക്ക്, അത്താഴപൂജ, പുലർച്ചെപ്പൂരം എന്നീ ചടങ്ങുകൾ നടക്കും. തന്ത്രി വെങ്കിടങ്ങ് കളരിക്കൽ ഉണ്ണിക്കൃഷ്ണൻ പണിക്കർ കാർമ്മികത്വം വഹിക്കും. 21ന് നട അടയ്ക്കും 27ന് നടതുറക്കും ദേവിക്ക് പൊങ്കാല സമർപ്പണം, ദീപാരാധന എന്നിവയും ഉണ്ടായിക്കുമെന്ന് പ്രസിഡന്റ് ടി.ആർ. വികാസ് പറഞ്ഞു.