കൊടുങ്ങല്ലൂർ: സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ലക്ഷദ്വീപ് ബോട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു. അഴീക്കോട് ഐസ് പ്ലാന്റ് പരിസരത്തു നിന്നാണ് ബോട്ട് കണ്ടെത്തിയത്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് അഴീക്കോട് തീരദേശ പൊലീസ് ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ബോട്ടിന്റെ രേഖകൾ പരിശോധിച്ച പൊലീസ് ലക്ഷദ്വീപ് ബോട്ടാണെന്നും അറ്റകുറ്റപ്പണികൾക്ക് എത്തിച്ചതാണെന്നും സ്ഥീരികരിച്ചതായി തീരദേശ പൊലീസ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്ന ബോട്ടുകൾ കേരള സമുദ്ര പരിധിയിൽ മത്സ്യ ബന്ധനം നടത്തുന്നതിന് പ്രത്യേക പെർമിറ്റ് എടുക്കേണ്ടതുണ്ട്. പെർമിറ്റില്ലാത്ത ബോട്ടുകൾക്ക് പിഴ ചുമത്തുകയാണ് പതിവ്.