ചാലക്കുടി: ജനുവരി 8, 9 തീയതികളിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന്റ സംഘാടക സമിതി രൂപീകരിച്ചു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ (ചെയർമാൻ), ജോണി മേച്ചേരി, പനമ്പിള്ളി രാഘവ മേനോൻ (വൈസ് ചെയർമാൻമാർ), നഗരസഭ അദ്ധ്യക്ഷൻ വി.ഒ. പൈലപ്പൻ (ജനറൽ കൺവീനർ) എന്നിവരടങ്ങിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്്് ടൂർണ്ണമെന്റ്്് ഭംഗിയായി നടത്തുന്നതിന് ജോണി മേച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കൺവീനർമാരായ അഡ്വ.പി.ഐ. മാത്യു, എം.എം. അനിൽകുമാർ, ജോർജ് ഇട്ടൂപ്പ്, ടോം.സി. ആന്റണി, യു.ഹരി തുടങ്ങിയവർ പ്രസംഗിച്ചു.