ikya-dardya-sadhas

കയ്പമംഗലം: എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കയ്പമംഗലം കമ്മിറ്റി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. മതിലകം സെന്ററിൽ നടന്ന സദസ് രാജ്യസഭാ അദ്ധ്യക്ഷന് പ്രതിഷേധ ഇമെയിൽ സന്ദേശം അയച്ച് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്. നിഖിൽ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, ജോയിന്റ് സെക്രട്ടറി പി.എഫ്. ലോറൻസ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം സി.കെ. ശ്രീരാജ്, മണ്ഡലം വൈസ് പ്രസിഡന്റ് ഹിത രതീഷ്, സി.പി.ഐ മതിലകം ലോക്കൽ സെക്രട്ടറി സി.കെ. ഗോപിനാഥൻ എന്നിവർ സന്നിഹിതരായിരുന്നു. മതിലകം മേഖലാ സെക്രട്ടറി പി.എം. അരുൺലാൽ, പ്രസിഡന്റ് കെ.എ. അക്തർ ഷാ എന്നിവർ നേതൃത്വം നൽകി.