walk
ചാലക്കുടി നഗരത്തിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച രാത്രി നടത്തം.

ചാലക്കുടി: വനിതാ ശിശു വികസന വകുപ്പ്, ചാലക്കുടി നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. പൊതു ഇടം എന്റേതും എന്ന സന്ദേശവുമായി നഗരത്തിൽ നൂറ് കണക്കിന് സ്ത്രീകൾ അർദ്ധരത്രി 12 മണിവരെ നടന്നു. നഗരസഭ ഓഫീസ് അങ്കണത്തിൽ ഒത്തുകൂടി, വിവിധ കലാപരിപാടികൾക്ക് ശേഷമായിരുന്നു നടത്തത്തിന് തുടക്കം. ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ ചെയർപേഴ്‌സൺ നിത പോൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, എം.എം. അനിൽകുമാർ, സി.എസ്. സുരേഷ്, റോസി ലാസർ, സി.ഡി.പി.എസ് ഷെർളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത ജോസ്, ജയന്തി പ്രവീൺകുമാർ, ഉഷ പരമേശ്വരൻ, പോൾ തോമാസ് എന്നിവർ പ്രസംഗിച്ചു.