തളിക്കുളം: പടന്ന മഹാസഭ സംസ്ഥാന കമ്മിറ്റി തളിക്കുളത്ത് നിർമ്മിച്ച ഓഫീസ് മന്ദിരത്തിന്റെ ശിലാഫലകം സാമൂഹിക വിരുദ്ധർ തകർത്ത സംഭവത്തിൽ പ്രതിഷേധം. പടന്ന മഹാസഭ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വേലുക്കുട്ടി, ശരവണൻ പാടൂർ, ജി.എസ്. സുരേഷ്, പി.ആർ. സർവോത്തമൻ എന്നിവർ സംസാരിച്ചു.